Latest NewsFootballSports

റൊണാൾഡോയുടെ ഹാട്രിക് ; സെമിയിൽ കടന്ന് റയൽ മാഡ്രിഡ്

മാഡ്രിഡ്: റൊണാൾഡോയുടെ ഹാട്രിക്കിൽ യുവേഫ ചാമ്പ്യൻസ്  ലീഗിന്‍റെ സെമിഫൈനലിൽ കടന്ന് റയൽ മാഡ്രിഡ്. രണ്ടാം പാദ ക്വാർട്ടറിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ബയേണ്‍ മ്യൂണിക്കിനെ തകർത്ത് കൊണ്ടാണ് മാഡ്രിഡ് സെമിയിൽ കടന്നത്. ഹാട്രിക് ഗോളിനൊപ്പം ചാമ്പ്യൻസ്  ലീഗിൽ 100 ഗോൾ നേടുന്ന ആദ്യ താരമെന്ന നേട്ടവും റൊണാൾഡോ സ്വന്തമാക്കി. കൂടാതെ രണ്ടു പാദ മത്സരങ്ങളിലുമായി 6-3ന്‍റെ ജയത്തോടെയാണ് റയൽ സെമിയിൽ കടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button