IndiaNews

മറ്റൊരു ചരിത്രനിമിഷത്തിന് തയ്യാറെടുത്ത് ഐഎസ്ആർഒ

ന്യൂഡൽഹി: ഭാരം കൂടിയ ഉപഗ്രങ്ങള്‍ വിക്ഷേപിക്കാനുള്ള റോക്കറ്റുമായി ഐഎസ്ആർഒ . നാല് ടണ്‍ വരെ ഭാരമുള്ള ഉപഗ്രഹത്തെ വഹിക്കാന്‍ ഇതിനാകും. അടുത്ത മാസം ശ്രീഹരിക്കോട്ടയില്‍ നിന്നാണ് പുതിയ റോക്കറ്റ് കുതിച്ചുയരുക. ജി എസ് എല്‍ വി -എം കെ3-ഡി 1 എന്നാണ് എന്നാണ് ചരിത്രം കുറിക്കാൻ തയ്യാറെടുക്കുന്ന റോക്കറ്റിന്റെ പേര്.

നിലവില്‍ ഐ എസ് ആര്‍ ഒയുടെ റോക്കറ്റുകള്‍ക്ക് 2.2 ടണ്‍ വരെ ശേഷിയുള്ള ഉപഗ്രഹങ്ങളെ വഹിക്കാനുള്ള ശേഷി മാത്രമേയുള്ളൂ. അടുത്ത മാസമാണ് ജി എസ് എല്‍ വി -എം കെ3-ഡി1 വിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കിരണ്‍ കുമാര്‍ അറിയിച്ചു. നാല് ടണ്‍ വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിക്കാൻ കഴിഞ്ഞാൽ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button