IndiaNews

വിദേശത്തേക്കുള്ള കോളുകൾക്കും ഓഫറുമായി ജിയോ

വിദേശത്തേക്കുള്ള വിളികൾക്കും ഓഫറുമായി ജിയോ. ‘റേറ്റ് കട്ടര്‍ പ്ലാന്‍’ ആക്ടിവേറ്റ് ചെയ്താല്‍ യൂസര്‍മാര്‍ക്ക് രാജ്യാന്തര കോളുകൾ മൂന്ന് രൂപ നിരക്കിൽ ചെയ്യാമെന്ന് ജിയോ വ്യക്തമാക്കുന്നു. അമേരിക്ക, കാനഡ, ന്യൂസിലന്‍ഡ്, ഹോങ്കോങ്, സിംഗപൂര്‍, അന്‍ഡോറ, ഓസ്ട്രിയ, ബെല്‍ജിയം, ബ്രസീല്‍, ഫ്രെഞ്ച് ഗ്യുനിയ, ഇറ്റലി, ലക്‌സംബര്‍ഗ്, മാള്‍ട്ട, മംഗോളിയ, മൊറോക്ക, പോളണ്ട്, പോര്‍ച്ചുഗല്‍, പ്യൂട്ടോറിക്ക, റൊമാനിയ, സ്വീഡന്‍, സ്വിസ്റ്റര്‍ലന്‍ഡ്, തായ്‌വാന്‍, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളിലേക്ക് വിളിക്കാനാണ് ഓഫർ.

ജിയോ റേറ്റ് കട്ടര്‍ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാനായി 501 രൂപയ്ക്കാണ് റീചാർജ് ചെയ്യേണ്ടത്. ഫ്രാന്‍സ്, പാകിസ്താന്‍, ഇസ്രായേല്‍, ജപ്പാന്‍, അര്‍ജന്റീന, ഡെന്‍മാര്‍ക്ക്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്ക് വിളിക്കാന്‍ മിനിറ്റിന് 4.8 രൂപയാണ് നിരക്കെന്നും ജിയോ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button