മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമാകാനൊരുങ്ങി കിയാ മോട്ടോഴ്‌സ്

400

മും​ബൈ: മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമാകാനൊരുങ്ങി കിയാ മോട്ടോഴ്‌സ്. ഹ്യുണ്ടായിയുടെ ഉപകമ്പനിയായ കിയാ മോട്ടോഴ്‌സ് ഹൈ​ദ​രാ​ബാ​ദി​ൽ 10,000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ന​ട​ത്താനാണൊരുങ്ങുന്നത്. ആന്ധ്രാ​പ്ര​ദേ​ശി​ലെ അ​ന്ത​പു​ർ ജി​ല്ല​യി​ൽ സ്ഥ​ലം വാ​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ൾ കമ്പനി തുടങ്ങി കഴിഞ്ഞു.​ ഇവി​ടെ ആ​രം​ഭി​ക്കു​ന്ന കാ​ർ നി​ർ​മാ​ണ യൂ​ണി​റ്റി​നാ​യി 160 കോ​ടി ഡോ​ള​ർ (10,300 കോ​ടി രൂ​പ) ര​ണ്ടു ഘ​ട്ട​മാ​യി നി​ക്ഷേ​പി​ക്കാ​നാ​ണ് പ​ദ്ധ​തി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 6000 കോ​ടി രൂ​പ നി​ക്ഷേ​പി​ക്കും. വ​ർ​ഷം മൂ​ന്നു ല​ക്ഷം കാ​റു​ക​ൾ നി​ർ​മി​ക്കാ​വു​ന്ന യൂ​ണി​റ്റാ​ണ് ഇ​വി​ടെ ഒ​രു​ക്കു​ക ഇതിനായി മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ എ​ല്ലാ പി​ന്തു​ണ​യും ത​ങ്ങ​ൾ​ക്കു​ണ്ടെ​ന്ന് കിയാ അധികൃതർ പറയുന്നു. പ്ര​ത്യേ​ക കേ​സാ​യി പ​രി​ഗ​ണി​ച്ച് ഏ​ക്ക​റി​ന് 10.5 ല​ക്ഷം രൂ​പ​യ്ക്ക് 600 ഏ​ക്ക​ർ സ്ഥ​ല​മാ​ണ്  കാ​ർ​ നി​ർ​മാ​ണ യൂ​ണി​റ്റ് തു​ട​ങ്ങു​ന്ന​തി​നാ​യി ആ​ന്ധ്ര സ​ർ​ക്കാ​ർ കിയക്ക്  കൈ മാറുക.