ഉത്തരകൊറിയയുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്

6237
us

വാഷിങ്ടണ്‍: അമേരിക്കയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ഉത്തരകൊറിയ പുറത്തുവിട്ടു. വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയ ഉത്തരകൊറിയയെ യുഎസ് വെല്ലുവിളിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാവാം ഉത്തരകൊറിയയുടെ പുതിയ വീഡിയോ. യുഎസില്‍ ബോംബിടുന്ന വീഡിയോ ദൃശ്യമാണ് ഉത്തരകൊറിയ ഒരുക്കിയിരിക്കുന്നത്.

ഉത്തര കൊറിയയുടെ സ്ഥാപകനായ കിം 2 സങിന്റെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി നടന്ന സൈനിക ഓര്‍ക്കസ്ട്രയിക്കിടെയാണ് അമേരിക്കയില്‍ ബോംബിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തിറക്കിയത്. വേദിയില്‍ ചടങ്ങിന് മോടി കൂട്ടാന്‍ ഉപയോഗിച്ചതെന്നാണ് പറയുന്നത്. ഇത് കണ്ട് കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന ഉത്തര കൊറിയ പ്രസിഡന്റ് കിം ജോങ് ഉന്നിനെയും വീഡിയോയില്‍ കാണാം.

പേര് വ്യക്തമാക്കാത്ത ഒരു അമേരിക്കന്‍ നഗരത്തെ ഉത്തര കൊറിയ ആക്രമിക്കുന്ന ദൃശ്യമാണുള്ളത്. മിസൈല്‍ പതിക്കുന്നതും പൊട്ടിത്തെറിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ആക്രമണത്തില്‍ നഗരത്തില്‍ കീറിപ്പറിഞ്ഞ അമേരിക്കന്‍ പതാകയെയും പ്രതീകാത്മകമായി വീഡിയോയില്‍ കാണിച്ചിരിക്കുന്നു.

നിരവധി പേര്‍ മരിച്ചു വീഴുന്നുണ്ട്. നിരവധിപേരെ കുഴിച്ചുമൂടിയ സെമിത്തേരിയ്ക്ക് മുകളില്‍ അമേരിക്കന്‍ പതാക പാറുന്നതും കാണാം.