Latest NewsNewsInternational

സമൂഹമാധ്യമങ്ങളിൽ താരമായി ഒരു ഫോട്ടോഗ്രാഫർ

ഡമാസ്‌കസ്: സമൂഹ മാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം ഫോട്ടോഗ്രഫറും സാമൂഹിക പ്രവര്‍ത്തകനുമായ അബ്ദ് അല്‍കാദര്‍ ഹാബാകാണ്. സിറിയയിലെ ബോംബാക്രമണങ്ങളുടെ ചിത്രമെടുക്കാനെത്തിയ അബ്ദ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചാണു ശ്രദ്ധ നേടിയത്.

ഷിയ ഗ്രാമങ്ങളില്‍നിന്ന് സര്‍ക്കാര്‍ അധീനതയിലായ ആലപ്പോയിലേക്കു പലായനം ചെയ്തവര്‍ക്കു നേരെയാണ് വിമതര്‍ ആക്രമണം നടത്തിയത്. ആക്രമണത്തിൽ കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിനു പേര്‍ കൊല്ലപ്പെട്ടു.

അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസുകള്‍ നിര്‍ത്തിയിട്ടിരുന്നപ്പോഴാണ് ആക്രമണമുണ്ടായത്. കുട്ടികള്‍ കളിക്കാന്‍ പുറത്തിറങ്ങിയ സമയത്ത് അതുവഴിയെത്തിയ കാറിലുണ്ടായിരുന്നയാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. 80 കുട്ടികള്‍ തത്ക്ഷണം കൊല്ലപ്പെട്ടു.

അബ്ദ് ചിത്രങ്ങളെടുത്തു നടക്കുന്നതിനിടെയാണ് ഗുരുതരമായി പരുക്കേറ്റ ആണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടി കൈയില്‍ കടന്നു പിടിച്ചതോടെ ജീവന്‍ രക്ഷിക്കുന്നതിനെ കുറിച്ചു മാത്രമായിരുന്നു ചിന്തയെന്ന് സി.എന്‍.എന്നിനു നല്‍കിയ അഭിമുഖത്തില്‍ അബ്ദ് പറഞ്ഞു.

കുട്ടിയുമായി രക്ഷാപ്രവര്‍ത്തകരുടെ അടുത്തേക്കോടുന്ന അബ്ദിന്റെ ചിത്രം സഹപ്രവര്‍ത്തകന്‍ പകര്‍ത്തിയിരുന്നു. ഇതാണു വൈറലായത്. കുട്ടിയെ ആംബുലന്‍സിലെത്തിച്ച ശേഷമാണ് അബ്ദിനു ശ്വാസം നേരെ വീണത്. സംഭവം അബ്ദിനെ താരമാക്കി മാറ്റിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button