NewsIndia

ബീക്കൺ ലൈറ്റ് ഒഴിവാക്കൽ : ഒാരോ ഇന്ത്യക്കാരനും വി.ഐ.പിയെന്ന് നരേന്ദ്ര മോദി

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ചുവന്ന ബീക്കണ്‍ ലൈറ്റ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ ഒാരോ ഇന്ത്യക്കാരനും വി.ഐ.പി.യാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ചുവന്ന ബീക്കൺ ലൈറ്റ് നിയന്ത്രണത്തെപ്പറ്റി ട്വിറ്ററിൽ എഴുതിയ കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ നടപടി നേരത്തെ എടുക്കേണ്ടിയിരുന്നതാണെന്നും, ഇന്ന് ശക്തമായൊരു തുടക്കമിടാനായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഉള്‍പ്പെടെയുള്ള വി.ഐ.പികളുടെ വാഹനത്തില്‍, ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് കേന്ദ്രസർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. മേയ് ഒന്നു മുതലാണ് നിരോധന ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍ അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാമെന്ന് തീരുമാനം പ്രഖ്യാപിച്ച കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button