Latest NewsInternational

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു അപകട വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു അപകട വീഡിയോ. അമേരിക്കയിലെ ലോസ്ആഞ്ചലസിലാണ് സംഭവം. വളവില്‍ വെച്ച് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് വീണ ബൈക്ക് യാത്രികന്റെ അത്ഭുതകരമായ രക്ഷപെടലാണ് വിഡിയോയിലുള്ളത്. തൊട്ടുപുറകെ വന്ന മറ്റൊരു ബൈക്ക് യാത്രികന്റെ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

വില്ലി എന്ന റൈഡറാണ് അപകടത്തില്‍ പെട്ടത്. വേഗത്തില്‍ ബൈക്കിന്റെ ബാലന്‍സ് തെറ്റി വില്ലി കൊക്കയില്‍ വീഴുകയായിരുന്നു. പിറകില്‍ വന്ന ഡേവിഡ് എന്നയാളാണ് കൊക്കയില്‍ ഇറങ്ങി വില്ലിയെ കണ്ടെത്തിയത്. ഭാഗ്യവശാല്‍ ചെറിയ പരിക്കുകളോടെ വില്ലി രക്ഷപ്പെടുകയായിരുന്നു. പിന്‍ ടയര്‍ തെന്നിയതുമൂലമാണ് അപകടമുണ്ടായതെന്നാണ് വില്ലി പറയുന്നത്. വീഴ്ച്ചയില്‍ ബൈക്ക് ഒരു മരത്തില്‍ തങ്ങി നില്‍ക്കുകയായിരുന്നു. ചെങ്കുത്തായ മലയില്‍ നിന്നും ഹെലികോപ്റ്ററിലാണ് വില്ലിയെ ആശുപത്രിയിലെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button