അക്ഷയതൃതീയ ദിനത്തിലെ പൂജാവിധികളെ കുറിച്ചറിയാം

137

അക്ഷയതൃതീയയെ അഖ തീജ എന്നും പറയുന്നു. ഇത് വൈശാഖ മാസത്തിലെ സുഖല പക്ഷയിലെ മൂന്നാം ദിനം അതായത് തൃതീയയിലാണ് ആഘോഷിക്കുന്നത്. അക്ഷയതൃതീയ മുഹൂർത്തം രോഹിണി നക്ഷത്രത്തിലാണെങ്കിൽ അത് കൂടുതൽ മഹത്തരമായി കണക്കാക്കുന്നു. അക്ഷയ എന്നാൽ ഒന്നിനാലും നശിക്കുകയോ മങ്ങലേൽക്കുകയോ ചെയ്യാത്തത് എന്നാണർത്ഥം. ലക്ഷ്‌മി ദേവിയെ അക്ഷയതൃതീയ ദിവസം പ്രീതിപ്പെടുത്തിയ കുബേരൻ പോലും ധനവാനായി എന്നാണ് പറയപ്പെടുന്നത്. നമുക്കും പ്രാർത്ഥനയിലൂടെയും പൂജ ചെയ്തും ആരോഗ്യവും ധനവും സമ്പാദിക്കാനാകും.

അക്ഷയതൃതീയ ദിനത്തിൽ ചെറിയ പൂജകൾ ചെയ്യുന്നത് നല്ലതാണ്. ആ ദിനത്തിൽ അതിരാവിലെ ഉണർന്ന് പൂജാമുറി വൃത്തിയാക്കി ഗണപതിയേയും മഹാവിഷ്ണുവിനെയും വച്ച ശേഷം ചന്ദനക്കുഴമ്പും പൂക്കളും അർപ്പിക്കുക.ഗണേശ മന്ത്രവും ചൊല്ലുക. മഹാവിഷ്ണുവിനെയും ഗണപതിയെയും പൂജിക്കാൻ വേണ്ടത് ചന്ദനം അരച്ചത്, തുളസി ഇലകൾ, പൂക്കൾ, എള്ള്, അരി, പരിപ്പ്, പാലിൽ ഉണ്ടാക്കിയ മധുരങ്ങൾ എന്നിവയാണ്.

മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനായി എള്ള് അർപ്പിക്കുക. അരി, പരിപ്പ്, മറ്റ് മധുരങ്ങൾ എന്നിവ ചേർത്ത് പ്രസാദം തയ്യാറാക്കുക. വിഷ്ണു സഹസ്രനാമവും മറ്റു മന്ത്രങ്ങളും ചൊല്ലുക. പൂജയ്ക്ക് ശേഷം പ്രസാദം കൂട്ടുകാർക്കും കുടുംബാംഗങ്ങൾക്കും കൊടുക്കുക. പൂജയ്ക്ക് ശേഷം ഭക്ഷണമോ പണമോ പാവപ്പെട്ടവർക്കോ ബ്രാഹ്മണർക്കോ ദാനം ചെയ്യുക. പാർവ്വതിദേവിയെ പൂജിക്കാനായി പാൽ, ഗോതമ്പ്, പരിപ്പ്, വസ്ത്രങ്ങൾ എന്നിവയാണ് ഉപയോഗിക്കുന്നത്. കൂടാതെ കലശം വെള്ളം നിറച്ചുവയ്ക്കുകയും ചെയ്യും.