KeralaLatest NewsNews

ആരോഗ്യമന്ത്രിയുടെ നാട്ടില്‍ ഡങ്കിപ്പനി വ്യാപകം : മട്ടന്നൂരില്‍ ഇന്ന് ഹര്‍ത്താല്‍

മട്ടന്നൂര്‍: നൂറുകണക്കിന് ജനങ്ങളാണ് മട്ടന്നൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്. ദിനം പ്രതി പനി പിടിപ്പെട്ടവരുടെ എണ്ണം കൂടിവരുന്നതായി കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് അമ്പലം റോഡിലെ വ്യാപാരിയുടെ ഭാര്യ ഡങ്കിപ്പനി മൂര്‍ച്ഛിച്ച് മരണപ്പെട്ട സംഭവം ഉണ്ടായിരുന്നു.

അന്നു തന്നെ ആരോഗ്യ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പുകള്‍ നല്‍കിയതാണ്. എന്നാല്‍ മുന്നറിയിപ്പിനെ വേണ്ട ആരോഗ്യവകുപ്പ് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചില്ലെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് മട്ടന്നൂര്‍ നഗരസഭാ പ്രദേശത്ത് ഹര്‍ത്താലാചരിക്കും.

കാലത്ത് 6മുതല്‍ വൈകുന്നേരം 6വരെ നടക്കുന്ന ഹര്‍ത്താലില്‍ നിന്ന് വാഹനം, പാല്‍, പത്രം, ആശുപത്രി, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയെ ഒഴിവാക്കിയതായി യൂത്ത്‌കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം വൈസ് പ്രസിഡണ്ട് ഒ കെ പ്രസാദ്, ബ്ലോക്ക് പ്രസിഡണ്ട് വിനീഷ് ചുള്ളിയാന്‍, മണ്ഡലം പ്രസിഡണ്ട് സി അജിത്ത് കുമാര്‍ എന്നിവര്‍ അറിയിച്ചു.

അതേസമയം മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റിയില്‍ ഡെങ്കിപ്പനിക്കെതിരെ ചികിത്സയും പ്രതിരോധവും ശക്തമാക്കാന്‍ ജില്ലാ ഹോമിയോപ്പതി വകുപ്പ് പനി ക്ലിനിക്ക് തുടങ്ങും. 21 മുതല്‍ പാലോട്ട് പളളി വി.എം.എം ഇംഗ്‌ളീഷ് മീഡിയം സ്‌കൂളില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 2 മണിവരെയാണ് പനി ക്ലിനിക്ക് പ്രവര്‍ത്തിക്കുക.

നഗരസഭയുടെ സഹകരണത്തോടെ എല്ലാ വാര്‍ഡുകളിലും 58000 പേര്‍ക്ക് പ്രതിരോധ മരുന്ന് എത്തിക്കും. മരുന്നു കിട്ടാത്തവര്‍ക്ക് മരുതായി ഗവ: ഹോമിയോ ഡിസ്പന്‍സറിയില്‍ നിന്നോ പാലോട്ട് പളളി പനി ക്‌ളിനിക്കില്‍ നിന്നോ മരുന്നു വാങ്ങാം. നേരത്തെ മട്ടന്നൂര്‍ നഗരസഭാ പ്രദേശത്ത് ഹോമിയോ വകുപ്പ് പകര്‍ച്ചവ്യാധി നിയന്ത്രണ സെല്‍ ഡി.എം.ഒ യുടെ നേത്യത്വത്തില്‍ രോഗികളെ പരിശോധിച്ച് മരുന്നു വിതരണം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button