KeralaLatest NewsNews

തലസ്ഥാനം കുടിവെള്ളക്ഷാമത്തിന്റെ പിടിയില്‍ : അവശേഷിയ്ക്കുന്നത് 24 ദിവസത്തേയ്ക്കുള്ള വെള്ളം

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് കുടിവെള്ളസംഭരണികള്‍ വറ്റി. ഇനി 24 ദിവസത്തിനുള്ള വെള്ളം മാത്രമേ കുടിവെള്ള സംഭരണികളില്‍ ശേഷിയ്ക്കുന്നുള്ളൂ. ഇതോടെ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാരും, നഗരസഭയും നെട്ടോട്ടമോടുകയാണ്. നഗരത്തിന് കുടിവെള്ളമേകുന്ന അരുവിക്കര ഡാം, പേപ്പാറ ഡാം എന്നിവയിലെ ജലം കുറഞ്ഞതിനെ തുടര്‍ന്നാണ് നഗരത്തില്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്.
.
നഗരത്തിലെ കക്കൂസ് മാലിന്യത്തില്‍നിന്നും മലിനജലത്തില്‍നിന്നും വളവും ശുദ്ധജലവും വേര്‍തിരിക്കുന്ന മുട്ടത്തറ സ്വീവേജ് പ്ലാന്റില്‍നിന്ന് പ്രതിദിനം നാലുകോടി ലിറ്റര്‍ ശുദ്ധജലം പാര്‍വതി പുത്തനാറിലേക്ക് ഒഴുക്കിവിടുന്നുണ്ട്. ഈ ജലം ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്ക് എത്തിക്കാനാണ് ഇന്നലെ ജലമന്ത്രി മാത്യു ടി. തോമസിന്റെ അധ്യക്ഷതയില്‍ നഗരസഭയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം.

തിരുവനന്തപുരം കോര്‍പറേഷന്‍ സുസ്ഥിര നഗര വികസന പദ്ധതിയുടെ ഭാഗമായി 80 കോടി രൂപ ചെലവിട്ടാണ് മുട്ടത്തറയില്‍ മലിനജല ശുദ്ധീകരണശാല നിര്‍മ്മിച്ചത്. വാട്ടര്‍ അഥോറിറ്റിക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല. പ്ലാന്റ് നിര്‍മ്മിച്ച യുഇഎം ഇന്ത്യ എന്ന കമ്പനിക്കാണ് അഞ്ചുവര്‍ഷത്തേക്ക് മലിനജലം ശുദ്ധീകരിക്കാനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ മുപ്പതോളം ജീവനക്കാരുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറ് വരെ എപ്പോഴും വാഹനവുമായി വന്നാല്‍ സൗജന്യമായി ശുദ്ധീകരിച്ച ജലം ഇവിടെ നിന്ന് ലഭിക്കും. നഗരത്തിലെ 40 ശതമാനം സ്ഥലത്തെ മലിനജലമാണ് ഇവിടെയെത്തിച്ച് ശുദ്ധീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button