CricketLatest NewsSports

ഐപിഎല്ലിൽ നാലാം ജയം സ്വന്തമാക്കി സ​ൺ​റൈ​സേ​ഴ്സ്

ഹൈ​ദ​രാ​ബാ​ദ്: ഐപിഎല്ലിൽ നാലാം ജയം സ്വന്തമാക്കി സ​ൺ​റൈ​സേ​ഴ്സ്. ഡ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾ​സി​നെ​തി​രെ 15 റ​ൺ​സ് ജയമാണ്  ഹൈ​ദ​രാ​ബാ​ദ് സ​ൺ​റൈ​സേ​ഴ്സ് സ്വന്തമാക്കിയത്. ആദ്യ ബാറ്റിങിനിറങ്ങി ഹൈ​ദ​രാ​ബാ​ദ് ഉ​യ​ർ​ത്തി​യ 191 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യത്തിനെത്താൻ ഡെ​യ​ർ​ഡെ​വി​ൾ​സിനായില്ല. നി​ശ്ചി​ത 20 ഓ​വ​റി​ൽ 176 റ​ൺ​സ് എ​ടു​ക്കാ​നെ ഡ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾസിനു സാ​ധി​ച്ചു​ള്ളു. ശി​ഖ​ർ ധ​വാ​ന്‍റെ​യും (70) കെ​യ്ൻ വി​ല്യം​സ​ൺ​ന്‍റെ​യും (89) അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് ഹൈ​ദ​രാ​ബാ​ദി​ന് മി​ക​ച്ച സ്കോ​ർ‌ കൊടുത്തത്.

​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ (42) ഇ​ത്ത​വ​ണ​യും ഡ​ൽ​ഹി​ക്കാ​യി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചെ​ങ്കി​ലും നി​ർ​ണാ​യ​ക സ​മ​യ​ത്ത് വി​ക്ക​റ്റ് ക​ള​ഞ്ഞ​ത് തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button