KeralaLatest NewsNews

ബീക്കൺ ലൈറ്റ് നിരോധനം; കേന്ദ്രസർക്കാരിന്റെ നടപടിക്ക് പിന്തുണയുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ നടപടിക്ക് പിന്തുണയുമായി സംസ്ഥാന സർക്കാരുകളും. വിഐപികളുടെ വാഹനത്തിൽ ചുവന്ന ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നതിന് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയ നടപടിക്ക് പിന്തുണയുമായി കേരളത്തിലെ മന്ത്രിമാരായ തോമസ് ഐസക്കും മാത്യു ടി. തോമസും മന്ത്രിസഭാ യോഗത്തിന് എത്തിയത് ബീക്കൺ ലൈറ്റുകൾ മാറ്റിയ കാറുകളിലാണ്. ഇവർക്കു പിന്നാലെ, മന്ത്രി എ.കെ. ബാലനും ഇ. ചന്ദ്രശേഖരനും ബീക്കൺ ലൈറ്റ് കാറിൽ നിന്നും നീക്കം ചെയ്തു. റോഡുകളിൽ ഒരു പരിധിക്കപ്പുറം ആർക്കും വിഐപി പരിഗണന വേണ്ടെന്നാണ് എപ്പോഴും നിലപാടെന്ന് മാത്യു ടി. തോമസ് പ്രതികരിച്ചു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക നിലപാട് സംസ്ഥാന സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ബീക്കൺ ലൈറ്റുകൾ മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും നീക്കം ചെയ്തു തുടങ്ങി. ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവർ ബീക്കൺ ലൈറ്റുകൾ മാറ്റി. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, പിയൂഷ് ഗോയൽ, നിതിൻ ഗഡ്കരി തുടങ്ങിയവർ ഉത്തരവ് നടപ്പാക്കുമെന്ന് കേന്ദ്രം അറിയിച്ചപ്പോൾ തന്നെ ചുവന്ന ബീക്കൺ ലൈറ്റുകൾ നീക്കം ചെയ്തിരുന്നു. ഗുജറാത്ത്, ഒഡീഷ, രാജസ്ഥാൻ സംസ്ഥാന സർക്കാരുകൾ ബീക്കൺ ലൈറ്റുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button