’20 ആഴ്ചകള്‍’ കായിക ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സെറീന വില്യംസ്`

376

ന്യൂ​യോ​ർ​ക്ക്: ലോ​ക ടെ​ന്നീ​സി​ലെ ഇ​തി​ഹാ​സ​താ​രം സെ​റീ​ന വി​ല്യം​സ് അ​മ്മ​യാ​കാ​ൻ പോ​കു​ന്നു. സ്നാ​പ്ചാ​റ്റി​ലൂ​ടെ സൈ​റീ​ന ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. താ​ൻ 20 ആ​ഴ്ച ഗ​ർ​ഭി​ണി​യാ​ണെ​ന്ന് സെ​റീ​ന അ​റി​യി​ച്ചു. മ​ഞ്ഞ നി​റ​ത്തി​ലു​ള്ള നീ​ന്ത​ൽ വ​സ്ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടാ​ണ് സെ​റീ​ന ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. കഴിഞ്ഞ ഡിസംബറില്‍ റെഡിറ്റ് സഹസ്ഥാപകനായ അലക്‌സിസ് ഒഹാനിയനുമായി വിവാഹം നിശ്ചയിച്ചതായി സെറീന അറിയിച്ചിരുന്നു.

സെറീനയുടെ സന്തോഷത്തില്‍ ആരാധകരും മറ്റ് സെലിബ്രിറ്റികളും പങ്കുചേര്‍ന്നു. ട്വിറ്ററില്‍ നിരവധി പേരാണ് ആശംസ അറിയിച്ചത്. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ തന്റെ 23മത് ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റ് നേടിയപ്പോള്‍ സെറീന ഗര്‍ഭിണിയായിരുന്നു. എന്നിട്ടും ഒരു സെറ്റു പോലും വിട്ടുകൊടുക്കാതെയാണ് താരം ചാമ്പ്യനായത്.