അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി

334

 

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി.വിഗ്രഹത്തില്‍ ചാര്‍ത്തുന്ന രത്നങ്ങള്‍ പതിച്ച വിലകൂടിയ സ്വര്‍ണ്ണ പതക്കമാണ് കാണാതായത്. സ്വർണ്ണ പതക്കം നഷ്ടപ്പെട്ടെന്ന് ദേവസ്വം കമ്മീഷണര്‍ സ്ഥിരീകരിക്കുകയും ചെയ്തു. ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നവരത്നങ്ങള്‍ പതിച്ച ആഭരണമാണ് നഷ്ടമായത്. റിപ്പോര്‍ട്ട്‌ ലഭിച്ച ശേഷം അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടും.