NewsIndia

എസ്ബിഐയിൽ മിനിമം ബാലൻസ് ആവശ്യമില്ലാത്ത അക്കൗണ്ടുകൾ ഇവയൊക്കെ

അക്കൗണ്ടുകളിൽ മിനിമം ബാലൻസ് വേണ്ടാത്ത അക്കൗണ്ടുകൾ ഏതൊക്കെയെന്ന് വ്യക്തമാക്കി എസ്ബിഐ. തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ പേജിലൂടെയാണ് ഏതൊക്കെ അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ആവശ്യമില്ല എന്ന് എസ്ബിഐ വ്യക്തമാക്കിയിരിക്കുന്നത്. കോർപ്പറേറ്റ് സാലറി പാക്കേജ് അക്കൗണ്ടുകൾ, ചെറു നിക്ഷേപങ്ങൾക്കുള്ള അക്കൗണ്ടുകൾ, ബേസിക്ക് സേവിങ്ങ്‌സ് അക്കൗണ്ടുകൾ, പ്രധാനമന്ത്രി ജൻ ധൻ യോജനയ്ക്ക് കീഴിൽ വരുന്ന അക്കൗണ്ടുകൾ എന്നീ അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ആവശ്യമില്ല.

എസ്ബിഐ-എസ്ബിടി ലയനത്തോടെ മെട്രോ നഗരങ്ങളിൽ 5000 വും, അർധ മെട്രോ നഗരങ്ങളിൽ 3000 വും ഗ്രാമ പ്രദേശങ്ങളിൽ 1000 രൂപയും മിനിമം ബാലൻസ് നിലനിർത്തണമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button