ജയലളിലതയുടെ അനന്തിരവളുടെ പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടിയുമായി ഭര്‍ത്താവ്

226
deepa-husband-madhavan

ചെന്നൈ: ജയലളിതയുടെ അനന്തിരവള്‍ ദീപ ജയകുമാര്‍ രൂപീകരിച്ച പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുന്നതായി ദീപയുടെ ഭര്‍ത്താവ് മാധവന്‍. ദീപയെ ദുഷ്ടശക്തികള്‍ പിടികൂടിയതായും അതിനാലാണ് പാര്‍ട്ടി വിടുന്നതെന്നും പറഞ്ഞ മാധവന്‍, താന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചതായും അറിയിച്ചു. എംജിആര്‍ ദ്രാവിഡ മുന്നേറ്റകഴകം(എംജിഡിഎംകെ) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.

ജയലളിതയുടെ സഹോദരന്‍ ജയകുമാറിന്റെ മകളായ ദീപ, ജയയുടെ മരണത്തിന് ശേഷമാണ് രാഷ്ട്രീയത്തില്‍ സജീവമായത്. ജയലളിതയുടെ 69-ാം പിറന്നാല്‍ ദിനത്തിലാണ് എംജിആര്‍ അമ്മ ദീപ പേരവൈ എന്ന പേരില്‍ ദീപ പാര്‍ട്ടിയുണ്ടാക്കിയത്. ജയയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍കെ നഗറില്‍ സ്വന്തം പാര്‍ട്ടിയുടെ ബാനറില്‍ ദീപ സ്ഥാനാര്‍ത്ഥിയാണ്. വോട്ടര്‍മാര്‍ക്ക് പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആര്‍കെ നഗറിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.