പാര്‍ക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു

27
fire

തിരുവനന്തപുരം : പാര്‍ക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു. ചവറുകൂനയില്‍ നിന്ന് തീ പടര്‍ന്നതിനെ തുടര്‍ന്നാണ് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചത്. പഴവങ്ങാടിയില്‍ ഇന്ന് രാവിലെ പത്തേമുക്കാലോടെയാണ് സംഭവം. കാറിലുണ്ടായിരുന്നവര്‍ അയ്യപ്പാസിന് സമീപം വാഹനം പാര്‍ക്ക് ചെയ്ത് ഷോപ്പിംഗിന് പോയപ്പോഴായിരുന്നു സംഭവം. ബാലരാമപുരം സ്വദേശി സന്ധ്യയുടെ ഇന്നോവ കാറിനാണ് തീപിടിച്ചത്.

കാറിന്റെ ചവറുകൂനയില്‍ കുന്നുകൂടിയിരുന്ന മാലിന്യങ്ങളില്‍ നിന്ന് ടയറിലേക്ക് തീ പടരുകയായിരുന്നു. തീപിടിച്ച് ടയര്‍ പൊട്ടിത്തെറിച്ചതോടെ വ്യാപാരികളും വഴിയാത്രക്കാരും പരിഭ്രാന്തരായി. ഇതിനിടെ വിവരമറിഞ്ഞ് ചെങ്കല്‍ ചൂളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് തീ കെടുത്തിയെങ്കിലും ഭാഗികമായി കത്തിയതിനെ തുടര്‍ന്ന് കാറിന് കേടുപാടുകളുണ്ടായിട്ടുണ്ട്.