വരുന്നു പറക്കും കാറുകള്‍

83
flying-car

വരുന്നു പറക്കും കാറുകള്‍. സ്ലോ​വാ​ക്യാ ആസ്ഥാ​ന​മാ​യു​ള്ള എ​യ​റോ മൊ​ബി​ൽ കമ്പനിയാ​ണ് വ്യാ​വ​സാ​യി​ക​മാ​യി കാ​ർ നി​ർ​മി​ക്കു​ന്ന​ത്. ക​ണ്ണു​നീ​ർ​ത്തു​ള്ളി​യു​ടെ രൂ​പ​ത്തി​ലാ​ണ് കാ​ർ നി​ർ​മി​ക്കു​ന്ന​ത്. പ​റ​ക്കും കാ​റു​ക​ൾ 2020തോ​ടെ പു​റ​ത്തി​റ​ങ്ങും.

കാ​ർ ഉ​ട​മ​ക​ൾ​ക്കു ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു പു​റ​മേ വി​മാ​നം പ​റ​ത്തു​ന്ന​തി​നു​ള്ള ലൈ​സ​ൻ​സ് കൂ​ടി വേ​ണം. വാ​ഹ​നം ബു​ക്ക് ചെ​യ്തു തു​ട​ങ്ങാ​മെ​ന്നും ഉ​പ​ഭോ​ക്താ​ക​ൾ​ക്കു വാ​ഹ​നം കൈ​മാ​റു​ന്ന​ത് എ​ല്ലാ ഗ​താ​ഗ​ത ച​ട്ട​ങ്ങ​ളും പാ​ലി​ച്ചാ​ണെ​ന്നും കമ്പനി അ​റി​യി​ച്ചു.

റോ​ഡി​ലൂ​ടെ ഓ​ടു​ന്ന കാ​ർ മൂ​ന്ന് മി​നി​റ്റി​നു​ള്ളി​ൽ പ​റ​ക്കാ​ൻ യോ​ഗ്യ​മാ​ക്കു​ന്ന രീ​തി​യി​ലാ​ണ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ര​വ​ധി പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് കാ​ർ നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് കമ്പനി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ദ്യ ഘ​ട​ത്തി​ൽ 500 കാ​റു​ക​ൾ നി​ർ​മി​ക്കു​വാ​നാ​ണ് പ​ദ്ധ​തി. പ​ത്ത് ല​ക്ഷം മു​ത​ൽ 10.61 ല​ക്ഷം യു​എ​സ് ഡോ​ള​റാ​ണ് കാ​റു​ക​ൾ​ക്കു വി​ല വ​രു​ന്ന​ത്.