എംഎല്‍എ ഹോസ്റ്റലില്‍ പെൺകുട്ടി ലൈംഗീക പീഡനത്തിനിരയായി

1640

നാഗ്പുര്‍: പതിനേഴുകാരിയായ പെണ്‍കുട്ടി എംഎല്‍എ ഹോസ്റ്റലില്‍ കൂട്ട ബലാത്സംഗത്തിനിരയായതായി പരാതി.സംഭവത്തിൽ രണ്ടുപേരെ നാഗ്പൂർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ സിവില്‍ ലൈന്‍സ് ഏരിയയിലെ എംഎല്‍എ ഹോസ്റ്റലിൽ ഈ മാസം 14നായിരുന്നു സംഭവം.പ്രതികൾക്ക് മുൻപരിചയമുള്ള പെൺകുട്ടിയെ ഒരു വിവാഹത്തിൽ പങ്കെടുപ്പിക്കാൻ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് കൊണ്ട് വന്നത്. മനോജ് ഭഗത്,, രജത് മാദ്രെ, എന്നിവരാണ് അറസ്റ്റിലായത്.

മനോജ് ഭഗത് പെൺകുട്ടിയെ എം എൽ എ ഹോസ്റ്റലിലെ പാർക്കിങ്ങിൽ കാറിനുള്ളിൽ വെച്ചും രജത് എം എൽ എ ഹോസ്റ്റൽ റൂമിലും വെച്ചാണ് പീഡിപ്പിച്ചത്. പിന്നീട് പിറ്റേ ദിവസം വരെ മനോജ്‌ ഭഗത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നതാണ് എംഎല്‍എ ഹോസ്റ്റൽ. സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവര്‍ എന്ന വ്യാജേനയാണ് ഭഗതും രജതും എംഎല്‍എ ഹോസ്റ്റലില്‍ മുറി എടുത്തത്. പെൺകുട്ടിയുടെ പരാതിയിലാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി മനോജ് ഭഗത്തിന്റെ സ്ഥാപനത്തിലെ ജോലിക്കാരിയാണെന്നാണ് വിവരം.