സമൂഹ വിവാഹം സംഘടിപ്പിച്ച് യു.എ.ഇ പ്രസിഡൻറ്

46

അബൂദബി: സമൂഹ വിവാഹം സംഘടിപ്പിച്ച് യു.എ.ഇ പ്രസിഡൻറ്. ബുധനാഴ്ച യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിൽ മുഷ്രിഫ് കൊട്ടാരത്തിലായിരുന്നു സമൂഹ വിവാഹം നടന്നത്.

അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ മകളും ശൈഖ് സായിദ് ബിൻ ഹംദാൻ ബിൻ സായിദ് ആൽ നഹ്യാനും തമ്മിെല വിവാഹത്തിെൻറ ഭാഗമായി സമൂഹ വിവാഹം സംഘടിപ്പിച്ചത്.

190 വിവാഹങ്ങളാണ് ഇതോടനുബന്ധിച്ച് നടന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, സുപ്രീം കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പെങ്കടുത്തു.