കൊടും വരൾച്ചയിൽ സംസ്ഥാനത്ത് കൃഷിനാശം- കാർഷിക മേഖലക്ക് വൻ നഷ്ടം- കേന്ദ്ര റിപ്പോർട്ട്

12

തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ചയെ തുടര്‍ന്ന് കാര്‍ഷിക മേഖലയ്ക്ക് വലിയ നാശനഷ്ടമെന്ന് കേന്ദ്ര സംഘത്തിന്റെ പഠന റിപ്പോർട്ട്.വിളകളുടെ പകുതിയും വരള്‍ച്ച മൂലം നശിച്ചതായും നാണ്യവിളകള്‍ക്ക് വന്‍തോതില്‍ നാശമുണ്ടായതായും റിപ്പോർട്ടിൽ ഉണ്ട്. കേരളത്തിലെ വരള്‍ച്ചയെക്കുറിച്ച്‌ പഠിക്കാനായെത്തിയ കേന്ദ്രസംഘം സംസ്ഥാനത്തെ നാലു ജില്ലകളാണ് സന്ദര്‍ശിച്ചത്.

ജില്ലകളിലെ കൃഷിനാശം മൂലം കാർഷികമേഖലയ്ക്ക് വൻ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.വിളനാശത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് കേരളത്തിന് നഷ്ടപരിഹാരം ശുപാര്‍ശ ചെയ്യുമെന്ന് കേന്ദ്രകൃഷിമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അശ്വനികുമാര്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുമായി കേന്ദ്രസംഘം ചര്‍ച്ച നടത്തി.വരള്‍ച്ചയില്‍ 992 കോടിരൂപയുടെ നാശമുണ്ടായാതായി കേരളം അറിയിച്ചു. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത പ്രത്യേക സംഘം കേന്ദ്ര കൃഷിമന്ത്രാലയത്തിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.