വരുന്നു പുതിയ എച്ച്.ടി.സി യു

370

എച്ച്.ടി.സിയുടെ പുത്തൻ സ്മാർട് ഫോൺ എച്ച്.ടി.സി യു  മെയ്  മാസം 16നു പുറത്തിറങ്ങും 5.5 ഇഞ്ച് ക്യുഎച്ച്ഡി  ഡിസ്പ്ലേ സ്ക്രീൻ വലിപ്പമുള്ള ഫോണിൽ സ്‌നാപ് ഡ്രാഗൺ 835 എസ്ഓസി പ്രൊസസ്സറും  4ജിബി/ 6ജിബി യുമാണുള്ളത്.  64/ 128 ജിബി സംഭരണ ശേഷിയുള്ള ഫോണിന്  12 മെഗാപിക്സൽ  പിൻ ക്യാമറയും,16 മുൻ ക്യാമറയും ഫിംഗർ പ്രിന്റ് സ്‌കാനർ എന്നിവ കമ്പനി നൽകിയിരിക്കുന്നു.ആൻഡ്രോയിഡ് നൂഗട്ടിൽ പ്രവർത്തിക്കുന്ന ഫോണിന് 3000എംഎഎച്ച് ബാറ്ററി ആയിരിക്കും ജീവൻ നൽകുക. അതോടൊപ്പം ഫോണിന്റെ വില വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല.