ത​ക​ർ​പ്പ​ൻ ജ​യം സ്വന്തമാക്കി മും​ബൈ ഇ​ന്ത്യ​ൻസ്

330

ഇ​ൻ​ഡോ​ർ: ത​ക​ർ​പ്പ​ൻ ജ​യം സ്വന്തമാക്കി മും​ബൈ ഇ​ന്ത്യ​ൻസ്. എ​ട്ടു​വി​ക്ക​റ്റി​നാണ് മും​ബൈ ഇ​ന്ത്യ​ൻസ് കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ പരാജയപ്പെടുത്തിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങി പഞ്ചാബ് ഉയർത്തിയ 199 റൺസ് വിജയ ലക്‌ഷ്യം 27 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെയാണ് മുംബൈ ഇന്ത്യൻസ് മറികടന്നത്.ജോ​സ് ബ​ട്ട്ല​റു​ടേ​യും (77) നി​തീ​ഷ് റാ​ണ​യു​ടേ​യും (62) അ​ർ​ധ​സെ​ഞ്ചു​റികൾ മും​ബൈ​യ്ക്ക് അ​നാ​യാ​സ വി​ജ​യം നേടി കൊടുത്തു. ഈ ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.