ഒ​ളി​മ്പി​ക് മെ​ഡ​ൽ ജേ​താ​വ് വാഹനാപകടത്തിൽ മരിച്ചു

95

കിം​ഗ്സ്റ്റ​ൺ: ഒ​ളി​മ്പി​ക് മെ​ഡ​ൽ ജേ​താ​വ് ബൈക്കപകടത്തിൽ മരിച്ചു. ബ്രി​ട്ടീ​ഷ് ഒ​ളി​മ്പി​ക് വെ​ള്ളി​മെ​ഡ​ൽ ജേ​താ​വ് ജ​മെ​യ്ൻ മാ​സ​ൺ (34) ആണ് മരിച്ചത്. ഉ​സൈ​ൻ ബോ​ൾ​ട്ട് ഉ​ൾ​പ്പെ​ടെയുള്ള അ​ത്‌​ല​റ്റു​ക​ൾ പ​ങ്കെ​ടു​ത്ത പാ​ർ​ട്ടി​യി​ൽ പ​ങ്കെടുത്തു മടങ്ങവേ ജ​മൈ​ക്ക​യു​ടെ ത​ല​സ്ഥാ​ന​മാ​യ കിം​ഗ്സ്റ്റ​ണി​ൽ വെച്ച് അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

ബ്രി​ട്ട​നെ പ്ര​തി​നി​ധീ​ക​രിച്ചാണ് ജ​മൈ​ക്ക​ക്കാ​ര​നാ​യ ജ​മെ​യ്ൻ മാ​സ​ൺ    2008ലെ ബെ​യ്ജിം​ഗ് ഒ​ളി​മ്പി​ക്സി​ലെ ഹൈ​ജം​പ് മത്സരത്തില്‍  വെ​ള്ളി​മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കിയത്.