പ്ലാച്ചിമടയിലെ ജനങ്ങള്‍ വീണ്ടും സമരമുഖത്തേക്ക്

13

പ്ലാച്ചിമട: പ്ലാച്ചിമടയിലെ ജനങ്ങള്‍ നാളെ മുതല്‍ വീണ്ടും സമരത്തിന് തയ്യാറെടുക്കുന്നു. ജലചൂഷണം മൂലം നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്നും കൊക്കോകോള കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ പുതിയ നിയമ നിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ടുമാണ് സമരം നടത്തുന്നത്.

സംസ്ഥാന സര്‍ക്കാര്‍ 2011 ല്‍ പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ലിന് കേന്ദ്രം അംഗീകാരം നല്‍കാതെ മടക്കിയച്ചിരുന്നു . ബില്‍ വീണ്ടും പാസാക്കുന്നതിനായി സംസ്ഥാന സര്‍ക്കാർ തയ്യാറാകുന്നതുമില്ല. കൊക്കോ കോളനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ പുതിയ നിര്‍മ്മാണം നടത്തണമെന്നാണ് സമരസമിതി ആവശ്യം.