NewsIndia

ജയലളിതയുടെ ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന ഭീഷണിയുമായി ശശികലയുടെ ബന്ധു

ചെന്നൈ: ജയലളിതയുടെ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ശശികല നടരാജന്റെ ബന്ധു ജയനാഥ് ദിവാകരന്‍. ജയലളിതയും ശശികലയും തമ്മിലുള്ള ബന്ധം ഈ വീഡിയോ കണ്ടാൽ മനസിലാകുമെന്നും ജയനാഥ്‌ ദിവാകരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. എന്നാൽ സംഭവം വാർത്തയായതോടെ ജയന്തൻ പോസ്റ്റ് ഡിലീറ്റ് ചെയ്‌തു.

അമ്മയ്ക്ക് മികച്ച പരിചരണവും ഉചിതമായ യാത്രയയപ്പുമാണ് തങ്ങള്‍ നല്‍കിയത്. എന്നാല്‍ ജയലളിതയുടെ ശവപേടകം പ്രദര്‍ശിപ്പിച്ച് വോട്ട് നേടാനാണ് പനീര്‍സെല്‍വം ശ്രമിച്ചത്. അമ്മയുടെയും ചിന്നമ്മയുടെയും വീഡിയോ പുറത്ത് വന്നു കഴിഞ്ഞാല്‍ പി.എച്ച് പാണ്ഡ്യനും മനോജ് കെ പാണ്ഡ്യനും എന്തു പറയുമെന്നത് കാണാമെന്നും ജയന്തൻ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button