Latest NewsIndiaNews

കട്ടപ്പയെ കൊണ്ട് മാപ്പ് പറയിച്ച് കര്‍ണാടക

കര്‍ണാടക : കാവേരി നദീ തര്‍ക്കത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് തമിഴ് നടന്‍ സത്യരാജ്. ബാഹുബലി രണ്ടാം ഭാഗം കര്‍ണാടകത്തില്‍ റിലീസ് ചെയ്യുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് സത്യരാജ് മാപ്പ് പറഞ്ഞത്.

കാവേരി നദീജലതര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ണാടകത്തിലെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന പ്രസ്താവന നടത്തിയ സത്യരാജ് മാപ്പ് പറയണമെന്ന് മുന്‍ എംഎല്‍എ വാട്ടാല്‍ നാഗരാജ് മുന്‍പ് പറഞ്ഞിരുന്നു. അല്ലാത്ത പക്ഷം ബാഹുബലി കര്‍ണ്ണാടകത്തില്‍ റീലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും നാഗരാജ് പറഞ്ഞു. വാട്ടാലിന്റെ ആവശ്യത്തിന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പിന്തുണ പ്രഖ്യാപിച്ചതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ പ്രതിസന്ധിയിലാവുകയായിരുന്നു .

ശിവാജിയുടെ റിലീസ് സമയത്ത് രജനീകാന്തിനും സമാനമായ ഭീഷണി നേരിടേണ്ടി വന്നു. ഒടുവില്‍ രജനി മാപ്പ് പറഞ്ഞ ശേഷമാണ് ശിവാജി കര്‍ണാടകത്തില്‍ റിലീസ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button