Latest NewsNewsGulf

ലക്ഷകണക്കിന് വിദേശ തൊഴിലാളികളെ ബാധിക്കുന്ന മറ്റൊരു തീരുമാനവുമായി സൗദി സർക്കാർ

റിയാദ്: ലക്ഷകണക്കിന് വിദേശ തൊഴിലാളികളെ ബാധിക്കുന്ന മറ്റൊരു തീരുമാനവുമായി സൗദി സർക്കാർ
ഷോപ്പിങ് മാളുകളിലെ ജോലികൾ സ്വദേശികൾക്കു മാത്രമായി നിജപ്പെടുത്തി സൗദി അറേബ്യ. തൊഴിൽ മന്ത്രി അലി‍ അൽ നാസർ അൽ ഘാഫിസ് ആണ് ചില്ലറവ്യാപാര മേഖലയിൽ 100% സൗദിവൽക്കരണം ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായി ഉത്തരവിറക്കിയത്. അതേസമയം, പദ്ധതി നടപ്പാക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിട്ടില്ല. ഇത് ഹൈപ്പർ മാർക്കറ്റുകളെ ബാധിക്കുമോ എന്നും വ്യക്തമല്ല.

നിലവിൽ മാളുകളിലെ 15 ലക്ഷം തൊഴിലാളികളിൽ മൂന്നു ലക്ഷം പേർ മാത്രമാണു സൗദി സ്വദേശികൾ. 12 ലക്ഷം വിദേശ തൊഴിലാളികളെ പുതിയ നിയമം നേരിട്ടു ബാധിക്കുമെന്നാണു സൂചന. വിഷൻ 2030 മുന്നോട്ടുവയ്ക്കുന്ന സൗദിവൽക്കരണ (നിതാഖാത്) പദ്ധതികൾ ഘട്ടംഘട്ടമായി നടപ്പാക്കിവരികയാണു സൗദി.

ആഭരണനിർമാണം, ഹജ്–ഉംറ ട്രാൻസ്‌പോർട്ടേഷൻ, ഡെയറി ഫാക്‌ടറികൾ, അലക്കുകടകൾ, ക്രഷ്, വികലാംഗ പരിചരണ കേന്ദ്രങ്ങൾ, വനിതാ ഉൽപന്ന വിൽപന കേന്ദ്രങ്ങൾ, സ്‌ട്രാറ്റജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഹെൽത്ത് കോളജുകൾ, ബ്യൂട്ടിപാർലറുകൾ, വനിതാ തയ്യൽ കേന്ദ്രങ്ങൾ, ക്ലീനിങ് – കേറ്ററിങ് കരാർ സ്ഥാപനങ്ങൾ, യൂണിവേഴ്‌സിറ്റി കോളജുകൾ, മൊബൈൽ ഫോൺ വിൽപന–അറ്റകുറ്റപ്പണി, കെമിക്കൽ–ധാതു വ്യവസായം, aഭക്ഷ്യവസ്‌തു–പ്ലാസ്റ്റിക് നിർമാണം എന്നിങ്ങനെ 15 മേഖലകൾ കൂടി നിതാഖാത്തിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. പുതിയ വ്യവസ്ഥകൾ സെപ്റ്റംബർ മൂന്നിനു നിലവിൽവരുമെന്നാണ് അറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button