Latest NewsPrathikarana Vedhi

ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ചപ്പോള്‍ നിശബ്ദനായ പിണറായിയുടെ ഇപ്പോഴത്തെ പ്രകടനം അവസരവാദം മാത്രം

യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റും വിവിധ ക്രൈസ്തവ സംഘടനകളുടെ ഭാരവാഹിയുമായ സിബി സാം തോട്ടത്തില്‍ എഴുതുന്നു.

യെരുശലേം ദേവാലയത്തിൽ നിന്നും കള്ളനെയും! കൊള്ളക്കാരനെയും ചമ്മട്ടികൊണ്ടു അടിച്ചു പുറത്താക്കിയ യേശുദേവൻ ഏറ്റവും അധികം സന്തോഷിച്ച ദിവസം ആണ് കടന്നുപോയത്.
ഒന്ന് തലചായ്ക്കാൻ ഇടമില്ലാതെ അലയുന്നവർക്ക് വഴി നീളെ നാട്ടുന്ന ഈ കുരിശുകൾക്കു പകരം ഒരു കൊച്ചു കുടിലെങ്കിലും കെട്ടി കൊടുത്തിരുന്നെങ്കിൽ ഇ കുരിശടികൾ പണിതു കൂട്ടുന്നതിലും എത്രയോ പുണ്യം ആയിരുന്നു .കുരിശ് ക്രൈസ്തവന്റെ വിശ്വാസത്തിന്റെ പ്രതീകമാണ് … പക്ഷെ ആ കുരിശിനെ കൈയ്യേറ്റക്കാരുടെ ആയുധമായി ഉയോഗിക്കുന്നത് ക്രൈസ്തവ വിശ്വസത്തിന് എതിരാണ്, കുരിശ് ഒരു വിവാദമാക്കി കൈയ്യേറ്റക്കാരെ സംരക്ഷിക്കാൻ മനപുർവ്വം സർക്കാർ സൃഷ്ടിച്ച പുകമറയാണ് ഇന്ന് മൂന്നാറിൽ നടന്നത്.

പിണറായി വിജയന്റെ കുതന്ത്രത്തിൽ ക്രിസ്ത്യനികൾ വീഴില്ല. പിണറായി വിജയന്റെ വോട്ട് രാഷ്ട്രീയം കളിക്കുവാൻ ഉള്ള ഒരു പുകമറയാണ് മുന്നാറിലെ കുരിശ് .

ഗുരുദേവനെ കുരിശില്‍ തറച്ചപ്പോള്‍ അങ്ങയ്ക്ക് വേദനിച്ചില്ല…കൊല്ലം എസ്.എന്‍ കോളേജ് സമരകാലത്ത് എസ്.എന്‍.ഡി.പി യോഗം ആസ്ഥനത്തിന് മുന്നിലെ ഗുരുക്ഷേത്രം എസ്.എഫ്.ഐ ക്കാര്‍ തല്ലി തകര്‍ത്തപ്പോഴും,കഴിഞ്ഞ ദിവസം എസ്.എഫ്.ഐ \ ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ ശ്രീ.വെള്ളാപള്ളി നടേശന്‍ കോളേജില്‍ കയറി കെടാവിളക്കും, ഗുരുദേവന്‍റെ ഫോട്ടോയുമുള്‍പെടെ തല്ലിതകര്‍ത്തപ്പോ ഴും അങ്ങയ്ക്ക് വേദനിച്ചില്ല…

സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ ഗുരുദേവനെ ബുര്‍ഷ്വായെന്നും, സിമന്‍റ് നാണുവെന്നും വിളിച്ച് അധിക്ഷേപിച്ചപ്പോഴും അങ്ങയ്ക്ക് വേദനിച്ചില്ല…

എന്നാല്‍ ഇന്ന് ഇടുക്കിയിലെ ഒരു കൂട്ടം കുരിശുക്യഷി ക്കാര്‍ 2000ത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച ഒരു കുരിശു നീക്കം ചെയ്തപ്പോള്‍ അങ്ങയ്ക്ക വേദനിച്ചു….

വേ സ്പിരിറ്റ് ഇൻ ജീസസ് എന്ന ആത്മീയ സംഘടന പടുകൂറ്റൻ കുരിശു സ്ഥാപിച്ച് ചുറ്റുമുള്ള സ്ഥലം കയ്യേറുന്നത് നോക്കിനിൽക്കാതെ നടപടി എടുത്ത ഉദ്യോഗസ്ഥനെ പരസ്യമായി തള്ളിപ്പറഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി. കുരിശ് എന്തു പിഴച്ചു എന്നു ചോദിച്ചുകൊണ്ടാണ്, അനധികൃത കയ്യേറ്റത്തിനെതിരേ നടപടിയെടുത്ത സബ്കളക്ടറെയും റവന്യൂ സംഘത്തെയും മുഖ്യമന്ത്രി വിമർശിച്ചത്.ഇതിനപ്പുറം വലിയ അവസരവാദം വേറെയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button