Latest NewsNewsInternational

ടൈം മാഗസീന്റെ നൂറ് പേരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് പേരുകള്‍

ന്യൂയോർക്ക്: ടൈം മാഗസിൻ തയാറാക്കിയ, ‘ഈ വർഷം ലോകത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളിൽ’ ഇന്ത്യയിൽനിന്നു രണ്ടുപേർ . പ്രധാനമന്ത്രി നരേന്ദ്ര മോദിയും പേയ്‌ടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമയും.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ എന്നിവര്‍ അടങ്ങുന്ന നൂറ് പേരുടെ പട്ടികയില്‍ പ്രധാനമന്ത്രിയെയും പേയ്‌ടിഎം സ്ഥാപകനെയും ടൈം മാഗസീന്‍ തിരഞ്ഞെടുത്തു .

യുപിയിലെ വൻവിജയം നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം ശക്തമായി തുടരുന്നുവെന്നു തെളിയിക്കുന്നുവെന്നു ചൂണ്ടിക്കാട്ടുന്ന മോദിയുടെ വ്യക്തിചിത്രം പങ്കജ് മിശ്രയാണ് പൂര്‍ത്തിയാക്കിയത് .

പേയ്‌ടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ(43)യെപ്പറ്റി ഇൻഫോസിസിന്റെ സഹസ്ഥാപകൻ നന്ദൻ നിലേകനിയാണ് എഴുതിയത്. ഇന്ത്യൻ കറൻസിയുടെ 86 ശതമാനവും കഴിഞ്ഞ നവംബറിൽ പൊടുന്നനെ അസാധുവാക്കിയപ്പോൾ ശർമയാണ് ആ സന്ദർഭം കവർന്നെടുത്തതെന്നു നിലേകനി എഴുതുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button