Latest NewsNewsGulf

യുഎഇക്കാര്‍ക്ക് ഈ വര്‍ഷം അവധിയാഘോഷ ദിനങ്ങള്‍ കൂടുതല്‍

ദുബായി: വാരാന്ത്യ അവധി അടക്കം ഏറെ അവധി ദിവസങ്ങളുള്ള വര്‍ഷമാണ് യുഎഇയില്‍ 2017. ഈ വര്‍ഷത്തെ ജനുവരി ഒന്ന് ഞായറാഴ്ചയായിരുന്നതിനാല്‍ വാരാന്ത്യ അവധി കൂടുതല്‍ കിട്ടിയാണ് ഈ വര്‍ഷം തുടങ്ങിയത് തന്നെ.

ഇനിയുള്ള അവധി ദിവസങ്ങളും വെള്ളി, ശനിയുമുള്ള സാധാരണ അവധി കൂടാതെ ഞായറാഴ്ച അല്ലെങ്കില്‍ വ്യാഴാഴ്ചയാണ് വരുന്നത്. അതായത് തുടര്‍ച്ചയായി മൂന്നുദിവസത്തെ വാരാന്ത്യ അവധി.

ഇപ്പോള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ചെറിയ അവധിക്കാലമാണ്. കൂടാതെ റമദാന്‍ അവധിദിനങ്ങള്‍ പിന്നാലെ വരുന്നു. മെയ് 27 ശനിയാഴ്ചയാണ് റമാദാന്‍ മാസാരംഭമായി കണക്കാക്കിയിരിക്കുന്നത്. ശവ്വാല്‍ പിറവിയുടെ അടിസ്ഥാനത്തില്‍ ഒരു ദിവസം ഇത് മാറിയേക്കാം.

അടുത്തമാസം 24 ശനിയാഴ്ചയാണ് ഇപ്പോഴത്തെ നിശ്ചയമനുസരിച്ച് ഈദ് ഉല്‍ ഫിത്വര്‍. ശവ്വാല്‍ പിറവിയനുസരിച്ച് ഇതും ഒരു ദിവസം മാറിയേക്കും.

ഇതേതുടര്‍ന്നുള്ള മാസങ്ങളിലെ അവധി ദിവസങ്ങള്‍ ഇങ്ങനെയാണ്.

ഓഗസ്റ്റ് 31 ഹജ്ജ് ദിന അവധി വ്യാഴാഴ്ച.
സെപ്റ്റംബര്‍ 21 വ്യാഴാഴ്ച ഹിജ്‌റ പുതുവര്‍ഷാരംഭം.
അനുസ്മരണദിനാവധി നവംബര്‍ 30 വ്യാഴാഴ്ച. മുഹമ്മദ് നബിയുടെ ജന്മദിനവും അന്നുതന്നെ. ശവ്വാല്‍പിറവിയ്ക്കനുസരിച്ച് ഇത് ഒരുദിവസം മാറിയേക്കും.

ഈ വര്‍ഷം അവസാനിക്കുന്നത് (ഡിസംബര്‍ 31) ഞായറാഴ്ചയാണ്. അവധിയില്ല. എന്നാല്‍ പുതുവര്‍ഷം പ്രമാണിച്ച് പിറ്റേദിവസം അവധി. അതായത് ഒരു ദിവസം ലീവ് എടുത്താന്‍ തുടര്‍ച്ചയായി വാരാന്ത്യത്തില്‍ നാലു ദിവസം അവധിയാഘോഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button