Latest NewsNewsIndiaTechnology

വാട്‌സാപ്പിലെ വ്യക്തിഹത്യ; നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഗ്രൂപ്പ് അഡ്മിന് പണി കിട്ടും !!

ഡല്‍ഹി : വാട്‌സ് ആപ്പ് ഉപയോഗം സംബന്ധിച്ച് നിര്‍ണായക ഉത്തരവ് പുറത്തിറങ്ങി. വാട്‌സ് ആപ്പിലെ പ്രചരിക്കുന്ന തെറ്റിദ്ധാരണ പരത്തുന്ന മെസേജുകള്‍ക്ക് ഗ്രൂപ്പ് അഡ്മിന്‍ ഉത്തരവാദിയായിരിക്കുമെന്ന് കോടതി ഉത്തരവ്. തെറ്റിദ്ധാരണ പരത്തുന്നതോ, മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലോ ഉള്ള മെസേജുകള്‍ക്ക് കേസെടുക്കുകയാണെങ്കില്‍ ഗ്രൂപ്പ് അഡ്മിന് എതിരെ എഫ്‌ഐആര്‍ ചുമത്തണമെന്ന് വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
 
ഉത്തര്‍പ്രദേശിലെ വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് കോടതിയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ സ്പര്‍ശിക്കുന്ന നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാമെന്നും വിധിയില്‍ പറയുന്നു. എന്നാല്‍ നടപടികള്‍ എടുക്കുന്നതിന് മുമ്പ് സുപ്രീകോടതിയുടെയും വിവിധ ഹൈക്കോടതികളുടെയും നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button