Latest NewsIndia

സന്യാസി വേഷത്തില്‍ ഭീകരാക്രമണ സാദ്ധ്യത : കനത്ത ജാഗ്രത പ്രഖ്യാപിച്ചു

ലക്‌നൗ : സന്യാസി വേഷത്തില്‍ ഭീകരര്‍ ആക്രമണം നടത്തിയേക്കുമെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ അതിജാഗ്രത പ്രഖ്യാപിച്ചു. പ്രധാന പൊതു സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ പരിശീലനം നല്‍കിയ 18 തീവ്രവാദികള്‍ സന്യാസി വേഷത്തിലെത്തി ആക്രമണം നടത്തിയേക്കുമെന്നാണ് മദ്ധ്യപ്രദേശ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

പ്പറേഷന്‍ കൃഷ്ണ ഇന്ത്യ എന്ന പേരില്‍ ഹിന്ദു സന്യാസികളുടെ വേഷത്തില്‍ എത്തി ഐ.എസ്.ഐ കഴിഞ്ഞ കാലങ്ങളില്‍ ഭീകരര്‍ ആക്രമണം നടത്തിയതും രഹസ്യാന്വേഷണ ഏജന്‍സികള്‍ യു.പി പൊലീസിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് ആളുകള്‍ കൂടുതലായി എത്തുന്ന അയോദ്ധ്യ, മഥുര, വാരണാസി എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കി. യു.പി പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഭീകര സംഘടനകളുടെ ക്യാമ്പുകള്‍ കണ്ടെത്തിയിരുന്നു.

ആഗ്രയില്‍ താജ്മഹലിനും അലഹബാദ് ഹൈക്കോടതിക്കും കോടതിയുടെ ലക്‌നൗ ബെഞ്ചിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിയമസഭാ മന്ദിരം, സെക്രട്ടേറിയറ്റ്, മറ്റു പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും കര്‍ശന സുരക്ഷ ഏര്‍പ്പാടാക്കി. ഇതോടൊപ്പം മഫ്തിയില്‍ പൊലീസിനേയും നിയോഗിച്ചിട്ടുണ്ട്. യു.പി പൊലീസ് മേധാവിയായി യു.പി.സുല്‍ഖന്‍ സിംഗ് ശനിയാഴ്ച ചുമതലയേറ്റിരുന്നു. അതേസമയം, രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍, ഏത് തരത്തിലുള്ള ആക്രമണത്തേയും നിഷ്ഫലമാക്കാന്‍ പൊലീസ് സജ്ജമാണെന്ന് സിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button