Latest NewsNewsIndia

ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസകരമായി പെട്രോളിയം മന്ത്രാലയത്തിന്റെ പുതിയ തീരുമാനം

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകളിലെ നീണ്ട ക്യൂ ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ക്ക് പെട്രോളിയം ഉത്പന്നങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കുന്നതിനെ കുറിച്ച് പെട്രോളിയം മന്ത്രാലയം ആലോചിക്കുന്നു.

മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ഹോം ഡെലിവറിയായി നല്‍കുകയാണ് പദ്ധതി ലക്ഷ്യം. കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം അറിയിച്ചത്.

ഏതാണ്ട് 35 കോടി ജനങ്ങളാണ് ദിവസേന പെട്രോളിനും ഡീസലിനുമായി പമ്പുകള്‍ക്കു മുന്നില്‍ ക്യൂ നില്‍കുന്നത്. ഇതുമൂലമുണ്ടാകുന്ന സമയനഷ്ടം വലുതാണ്.

ബുക്കിങ് സംവിധാനം വരുന്നതോടെ വാങ്ങാനെത്തുന്നവര്‍ നേരിടുന്ന സമയ നഷ്ടത്തിന് ഏറെ പരിഹാരമാവുമെന്ന് മന്ത്രാലയത്തിന്റെ ട്വീറ്റില്‍ പറയുന്നു. എന്നാല്‍ എങ്ങനെയാണ് പദ്ധതി നടപ്പിലാക്കുകയെന്നത് മന്ത്രാലയം വിശദീകരിച്ചിട്ടില്ല.

ഇന്ധന ഉപഭോഗത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന വിലമാറ്റത്തിനനുസരിച്ച് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ദിവസേന വില നിശ്ചയിക്കുന്ന രീതി മേയ് ഒന്നു മുതല്‍ രാജ്യത്തെ അഞ്ചു നഗരങ്ങളില്‍ നടപ്പിലാകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button