Latest NewsNewsGulf

ദുബായിലെ പ്രമുഖ ഭക്ഷണശാലയിലെ സന്ദര്‍ശകരെ അമ്പരിപ്പിച്ച് ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് ചെയ്തത്

ദുബായി: നഗരത്തിലെ പ്രധാന റെസ്റ്റോറന്റായ അറ്റ്‌ലാന്റിസ് ദ് പാമില്‍ കഴിഞ്ഞദിവസം ഭക്ഷണം കഴിക്കാനിരുന്നവര്‍ക്ക് ആ അനുഭവം ജീവിതത്തില്‍ ഒരിക്കലും മറക്കാനാകില്ല. അവിടെക്കൂടിയിരുന്നവര്‍ക്ക് തികച്ചും അപ്രതീക്ഷിതമായ ഒരു അനുഭവം സമ്മാനിച്ചത് ദുബായി ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ്.

റെസ്റ്റോറന്റില്‍ സന്ദര്‍ശനം നടത്തി അവിടെയിരുന്നവരോട് കുശലാന്വേഷണം നടത്തിയാണ് ദുബായി ഭരണാധികാരി ഏവരേയും അതിശയിപ്പിച്ചത്. കുട്ടികളെ കൊഞ്ചിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്ത് കുറച്ചുസമയം റെസ്‌റ്റോറന്റില്‍ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സമയം ചെലവിടുകയും ചെയ്തു. റോഡിന് എതിര്‍വശത്തു നിന്ന് വാഹനങ്ങള്‍ കടന്നുപോകാന്‍ കാത്തുനിന്ന് ഒരു സാധാരണക്കാരനെപ്പോലെയാണ് ഭരണാധികാരി റെസ്‌റ്റോറന്റിലേക്ക് എത്തിയത്.

ഗവിന്‍ വാള്‍ഫോര്‍ഡ് റൈറ്റ് എന്നയാള്‍ ഈ ദൃശ്യങ്ങല്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ചെയ്തു. നിരവധി പേരാണ് ദുബായി ഭരണാധികാരിയുടെ ഈ അപ്രതീക്ഷിത സന്ദര്‍ശനദൃശ്യം ഷെയര്‍ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button