Latest NewsNewsIndia

ദലൈലാമയെ നയതന്ത്ര ആയുധമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം; ഇന്ത്യയോട് ചൈന

ന്യൂഡൽഹി: ഇന്ത്യ ദലൈലാമയെ ചൈനയ്ക്കെതിരായ നയതന്ത്ര ആയുധമെന്ന നിലയിൽ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ചൈന. ഇന്ത്യയ്ക്ക് ചൈനീസ് സർക്കാരിന്റെ വാർത്താമാധ്യമമായ ഗ്ലോബൽ ടൈംസ് വഴിയാണ് മുന്നറിയിപ്പ് നൽകിയത്. ദലൈലാമയുടെ ‘നിഷ്കളങ്കമായ’ അഭിപ്രായ പ്രകടനങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമാണെന്ന് തെറ്റിദ്ധരിക്കേണ്ടെന്നും ചൈന വ്യക്തമാക്കി.

ദലൈലാമ അരുണാചലിൽ എത്തിയത് ടിബറ്റിന്റെ ആത്മീയ നേതാവ് അരുണാചൽ സന്ദർശിച്ചാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന ചൈനയുടെ മുന്നറിയിപ്പ് മറികടന്നാണ്. ഇതിനു ദലൈലമായുടെ മറുപടി ചൈനയുടെ പ്രതികരണം സാധാരണമാണെന്നായിരുന്നു. തന്നെ ചൈനയ്ക്കെതിരെ നയതന്ത്ര ആയുധമെന്ന നിലയിൽ ഇന്ത്യ ഉപയോഗിക്കുന്നുവെന്നത് തെറ്റായ ആരോപണമാണെന്നും ദലൈലാമ വ്യക്തമാക്കിയിരുന്നു.

ഇന്ത്യ ദലൈലാമയുടെ അരുണാചൽ സന്ദർശത്തിന് വലിയ വില നൽകേണ്ടി വരുമെന്നും അരുണാചൽ പ്രദേശിലെ ആറു സ്ഥലങ്ങൾ പുനർനാമകരണം ചെയ്ത നടപടി ഇതിന്റെ ഭാഗമായിട്ടുള്ളതാണെന്നും ഗ്ലോബൽ ടൈംസ് ചൂണ്ടികാട്ടി. ദലൈലാമയെ മുൻനിർത്തിയുള്ള കളി ഉചിതമായ തീരുമാനമല്ലെന്ന് വൈകാതെ വ്യക്തമാകുമെന്നും ചൈനീസ് മാധ്യമം മുന്നറിയിപ്പു നൽകി.

എന്നാൽ, ഇന്ത്യ ചൈന ഉന്നയിക്കുന്ന ആരോപണങ്ങൾ തള്ളി. ലാമയെന്ന കാർഡ് ഇറക്കി കളിയ്ക്കേണ്ടതില്ലെന്നും ലാമയുടെ സന്ദര്‍ശനം രാഷ്ട്രീയപരമല്ലെന്നും വിശ്വാസത്തിന്റെ ഭാഗമാണെന്നും ഇന്ത്യ വ്യക്തമാക്കി. ചൈനീസ് വിദേശകാര്യ വക്താവും ഗ്ലോബല്‍ ടൈംസും വിമര്‍ശനവുമായി എത്തിയതോടെയാണ് ഇന്ത്യയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button