KeralaNews

ഹോട്ടലില്‍ മുറിയെടുത്ത് ടി.വി.യുമായി യുവാവ് മുങ്ങി

ആലപ്പുഴ: ഹോട്ടലിൽ മുറിയെടുത്ത ശേഷം ടി.വിയുമായി യുവാവ് കടന്നുകളഞ്ഞു. പുന്നമട റോഡരികിലെ ശിശിര്‍പാലസ് ഹോട്ടലിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകീട്ട് 5.45നാണ് യുവാവ് മുറിയെടുത്തത്. മുറിക്ക് വാടകയായി മുഴുവന്‍തുകയും ചോദിച്ചെങ്കിലും 500 രൂപമാത്രമേ കൈയിലുള്ളൂ എന്നും ബാക്കി എ.ടി.എമ്മില്‍നിന്ന് എടുത്തുനല്‍കാമെന്നും പറഞ്ഞു.

പിന്നീട് മുറിയിൽ പോയ ശേഷം കുറച്ച് സമയം കഴിഞ്ഞ് കഴിഞ്ഞ് ബാഗ് കൂട്ടുകാരന് കൊടുക്കാനുണ്ടെന്നും അതുവഴി പണമെടുത്തുകൊണ്ടുവരാമെന്നും പറഞ്ഞ് പുറത്തു പോവുകയും ചെയ്‌തു. കുറച്ച് സമയത്തിന് ശേഷം സംശയം തോന്നിയ ഹോട്ടല്‍ അധികൃതര്‍ മുറി തുറന്നുനോക്കിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഉടൻ ആലപ്പുഴ നോര്‍ത്ത് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മോഷ്ടാവിന്റെ ചിത്രങ്ങള്‍ ഹോട്ടലിലെ സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button