KeralaLatest NewsNews

വീണ്ടും കുരിശ് സ്ഥാപിച്ച സംഭവം – രണ്ടുപേർ കസ്റ്റഡിയിൽ

മൂന്നാര്‍:  പാ​പ്പാ​ത്തി​ച്ചോ​ല​യി​ല്‍ റവന്യൂ വകുപ്പ് ഒഴിപ്പിച്ചതിനു പിന്നാലെ വീ​ണ്ടും സ്ഥാപിച്ച കുരിശ് നീക്കം ചെയ്ത സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ.ഇവർ രക്ഷപെടാൻ ഉപയോഗിച്ച പിക്ക്-അപ്പ്‌ വാനും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകരായ കല്‍പ്പറ്റ സ്വദേശി രാജുവും രാജകുമാരി സ്വദേശി സെബാസ്റ്റ്യനുമാണ് പിടിയിലായത്.ഇവരെ സ്ഥലത്തെത്തിച്ച്‌ ചോദ്യം ചെയ്യുകയാണ്.

നേ​ര​ത്തെ പൊ​ളി​ച്ച കു​രി​ശ് ഉ​ണ്ടാ​യി​രു​ന്ന അ​തേ സ്ഥ​ല​ത്താ​യിരുന്നു വീണ്ടും മരക്കുരിശ് സ്ഥാപിച്ചിരുന്നത്. എന്നാൽ ശനിയാഴ്ച രാവിലെ അധികൃതർ സംഭവ സ്ഥലത്തെത്തുന്നതിനു മുന്നേ കുരിശ് ആരോ നീക്കം ചെയ്തിരുന്നു. ഉ​ദ്യോ​ഗ​സ്ഥ​ര്‍ കു​രി​ശ് ത​ക​ര്‍​ത്ത ന​ട​പ​ടി തെ​റ്റാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി രംഗത്ത് വന്നതിനു ശേഷമാണ് കുരിശ് വീണ്ടും പ്രത്യക്ഷപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button