Latest NewsUSAInternational

ട്രംപിന്റെ നയം മാറ്റത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് യുഎസ് വിസയുള്ള ഇന്ത്യക്കാര്‍

വാഷിങ്ടണ്‍: എച്ച്1 ബി വിസ നടപടികളില്‍ മാറ്റം വരുത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് യുഎസ് വിസയുള്ള ഇന്ത്യക്കാര്‍. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥിയാണ് ഗോകുല്‍ ഗുണശേഖരന്‍. ഇത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് ഈ ചെന്നൈക്കാരന്‍ പറയുന്നു.

ഇന്ത്യയില്‍ ഗോകുലിന് ഓയില്‍ കമ്പനിയില്‍ ജോലി ലഭിച്ചിരുന്നു. എന്നാല്‍, ഗോകുല്‍ അമേരിക്കയിലെത്തി സ്റ്റാന്‍ഫോര്‍ഡ് ഡിഗ്രി നേടുകയായിരുന്നു. ഇപ്പോള്‍ ഗോകുല്‍ സിലികോണ്‍ വാലെയില്‍ നല്ലൊരു കമ്പനിയില്‍ ജോലി ചെയ്യുകയാണ്. എന്നാല്‍, കഴിഞ്ഞ അഞ്ച് വര്‍ഷമായി ഗോകുല്‍ ഒരു സ്ഥിരം പാര്‍പ്പിടമായി നിയമപരമായ അവകാശങ്ങള്‍ നല്‍കുന്ന ഗ്രീന്‍ കാര്‍ഡിനുവേണ്ടി കാത്തിരിക്കുകയായിരുന്നു.

ട്രംപിന്റെ പുതിയ നയം വന്നതോടെ എല്ലാ മാറിമറിഞ്ഞു. ഗോകുലിന് അമേരിക്കയില്‍ ജീവിക്കാനും പ്രവര്‍ത്തിക്കാനും അവസരം ലഭിക്കുകയാണ്. 1.5 ദശലക്ഷം ആളുകള്‍ ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നുണ്ടെന്നാണ് വിവരം. ഇതില്‍ ഒട്ടേറെ ഇന്ത്യക്കാരുമുണ്ട്. പുതിയ എച്ച്1 ബി വിസ നയം എല്ലാവര്‍ക്കും സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

നിലവിലെ വിസാനിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ തൊഴില്‍, ആഭ്യന്തര സുരക്ഷ, നീതിന്യായ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതാണ് പുതിയ ഉത്തരവ്. പിന്നാലെ നിയമപരിഷ്‌കാരവും കൊണ്ടുവരാനാണ് നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button