Latest NewsNewsInternational

ഭൂമിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ധൂമകേതു പതിച്ചുണ്ടായ നാശനഷ്ടങ്ങളെ കുറിച്ചുള്ള തെളിവ്

ലണ്ടന്‍ : ദക്ഷിണ തുര്‍ക്കിയിലെ പുരാവസ്തു ഖനന സ്ഥലത്തു കണ്ടെത്തിയ ശിലാപാളികളും അവയിലെ ചിഹ്നങ്ങളും പഠിച്ച ഗവേഷകര്‍ 13,000 വര്‍ഷം മുന്‍പ് ഭൂമിയില്‍ ധൂമകേതു പതിച്ചെന്നും അത് ഭൂമിയുടെ കാലാവസ്ഥയിലും മാനവ സംസ്‌കാരത്തിന്റെ പുരോഗതിയിലും ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കിയെന്നും അഭിപ്രായപ്പെട്ടു.

എഡിന്‍ബറ സര്‍വകലാശാലയിലെ ഗവേഷകര്‍ തുര്‍ക്കിയിലെ കഴുകന്‍ കല്ല് എന്നറിയപ്പെടുന്ന തൂണിലെ ചിത്രങ്ങളും ചിഹ്നങ്ങളും പഠന വിധേയമാക്കിയ ശേഷമാണ് ബി.സി 11,00 ത്തില്‍ ധൂമകേതു ഭൂമിയുടെ മേല്‍ ആഘാതമേല്‍പ്പിച്ചുവെന്ന നിഗമനത്തിലെത്തുന്നത്.

ധൂമകേതുവിന്റെ പതനം ആയിരകണക്കിനു പേരുടെ ജീവന്‍ നഷ്ടപ്പെടാനിടയാക്കി. ഭൂമിയിലെ ഏറ്റവും വലിയ ജീവികളായ മാമത്തുകള്‍ ഭൂമിയില്‍ നിന്നും തുടച്ചുനീക്കപ്പെട്ടതും ഇതാണ്.

ആയിരം വര്‍ഷം നീണ്ട ഹിമകാലത്തിലേയ്ക്ക് ഭൂമിയുടെ കാലാവസ്ഥയെ അത് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button