KeralaLatest NewsNews

വഴിയരികില്‍ നിന്നവര്‍ കാറിടിച്ചു മരിച്ചു

കൊല്ലം: വഴിയരികില്‍ സംസാരിച്ചുകൊണ്ട് നിന്നവര്‍ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ചു മരിച്ചു. ഓച്ചിറയിലാണ് സംഭവം.

വലിയകുളങ്ങര ബിസ്മി മന്‍സിലില്‍ ജലാലുദീന്‍ (68), ചങ്ങന്‍കുളങ്ങര പുത്തന്‍കണ്ടത്തില്‍ വിശ്വനാഥന്‍ (65) എന്നിവരാണ് മരിച്ചത്. വലിയകുളങ്ങര പള്ളിമുക്കിലാണ് അപകടം.

റോഡ് വക്കില്‍ സംസാരിച്ചികൊണ്ട് നില്‍ക്കുകയായിരുന്ന സൈക്കിള്‍ യാത്രക്കാരെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്ന് കരുതുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button