Latest NewsNewsTechnology

10,000 രൂപയുടെ ഫോണുമായി ആപ്പിള്‍ ഇനി ഇന്ത്യയില്‍

ബംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ ആപ്പിള്‍ തങ്ങളുടെ ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണ കമ്പനി ബംഗളൂരുവില്‍ ആരംഭിക്കാന്‍ പോകുന്നു. മേയ് ആദ്യവാരം തന്നെ സോഫ്റ്റ്വയര്‍ ഹബ് സിറ്റി ആപ്പിള്‍ സിറ്റി ആയേക്കും. ഇവിടെ നിര്‍മ്മിക്കുന്ന ആപ്പിള്‍ ഐഫോണുകളുടെ വില 10,000 രൂപ മുതല്‍ തുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബംഗളൂരുവിലെ വ്യവസായ മേഖലയായ പീനിയയിലാണ് ആപ്പിള്‍ കമ്പനി നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ പണികള്‍ ഏകദേശം കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയിലെ ആദ്യത്തെ ആപ്പിള്‍ നിര്‍മ്മാണ പ്രദര്‍ശനം ബംഗളൂരുവിലാണ്.

ഇന്ത്യയിലെ ഐഫോണ്‍ പ്രവര്‍ത്തനങ്ങളുടെ വൈസ് പ്രസിഡന്റായ പ്രിയ ബാലസുബ്രഹ്മണ്യം ബംഗളൂരുവിലെ ആപ്പിള്‍ കമ്പനിയില്‍ നിക്ഷേപിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ആപ്പിള്‍ കമ്പനി ഐഫോണുകള്‍ മാത്രമല്ല ബംഗളൂരുവില്‍ നിര്‍മ്മിക്കുന്നത്. കൂടാതെ ആപ്പിള്‍ ടിവി, ആപ്പിള്‍ വാച്ചുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനായി നികുതികള്‍ സംരക്ഷിക്കുതിനുളള രേഖകള്‍ എല്ലാം തന്നെ സര്‍ക്കാരിനു സമര്‍പ്പിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണിന് വിപണി പിടിച്ചടക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. ആപ്പിളിന് ഓരോ വര്‍ഷവും 21 ശതമാനം വരുമാനം ലഭിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button