KeralaNews

പഴകി ഭക്ഷ്യ യോഗ്യമല്ലാത്ത സാധനങ്ങൾ കണ്ടെത്തി; തലസ്ഥാനത്തെ ഈ ഹോട്ടലുകൾക്കെതിരെ നടപടി

തിരുവനന്തപുരം: പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്ത തലസ്ഥാനത്തെ ഹോട്ടലുകൾക്ക് പിഴ. അനാരോഗ്യകരമായ സാഹചര്യത്തിൽ സൂക്ഷിച്ചതും പഴകി ഭക്ഷ്യ യോഗ്യമല്ലാത്ത സാധനങ്ങളുമാണ് പിടിച്ചെടുത്തത്. കഴക്കൂട്ടത്തെ അൽസാജ് ഹോട്ടലിൽ നിന്നും 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുക്കുകയുണ്ടായി. കഴക്കൂട്ടത്തെ ഹോട്ടൽ മാളൂസ്, കല്ലമ്പലത്തെ ഹോട്ടൽ ജസ്ന, ആറ്റിങ്ങൽ ജനത ഹോട്ടൽ, ആലങ്കോടുള്ള ന്യൂ സെന്റർ എന്നിവിടങ്ങളിൽ നിന്നും തീർത്തും അനാരോഗ്യകരമായ സാഹചര്യത്തിൽ സൂക്ഷിച്ച ഭക്ഷണം കണ്ടെത്തി.

തലസ്ഥാന നഗരിയിൽ ഏറെക്കാലമായി പ്രവർത്തിക്കുന്ന ഹോട്ടൽ കീർത്തിയിലും പരിശോധന നടത്തി പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തിയിരുന്നു. കഴക്കൂട്ടത്തെ അൽസാജ് ഹോട്ടലിന് 25,000 രൂപ പിഴ ചുമത്തി. മറ്റ് ഹോട്ടലുകൾക്കും പിഴ ചുമത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button