Latest NewsInternational

ഇന്ത്യ വിമാനവാഹനിക്കപ്പല്‍ നിര്‍മ്മിക്കുന്നതിനെതിരെ ചൈന

ബീജിങ്: നാവികസേനയെ ശക്തിപ്പെടുത്താനുള്ള പ്രാപ്തി ഞങ്ങള്‍ക്കുണ്ട്, നിങ്ങളത് ചെയ്യേണ്ട..ഇന്ത്യ വിമാനവാഹനിക്കപ്പല്‍ നിര്‍മ്മിക്കുന്നതിനെതിരെ ചൈന രംഗത്ത്. വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കുന്നതിന് പകരം ഇന്ത്യ സാമ്പത്തിക വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ചൈനയുടെ നിര്‍ദ്ദേശം.

വ്യവസായവത്കരണത്തിന്റെ ആദ്യഘട്ടത്തില്‍ നില്‍ക്കുന്ന ഇന്ത്യ സ്വന്തമായി വിമാനവാഹനി കപ്പലുകള്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചാല്‍ നിരവധി തടസങ്ങള്‍ നേരിടേണ്ടിവരും. നാവികസേനയെ ശക്തമാക്കാന്‍ ചൈന പര്യാപ്തമാണെന്നും പറയുന്നു. അക്ഷമയോടെയാണ് ഇന്ത്യ വിമാനവാഹനി കപ്പലുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതെന്ന് ഗ്ലോബല്‍ ടൈംസിലെ ലേഖനത്തില്‍ പറയുന്നു.

യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കാനുള്ള നീക്കങ്ങളില്‍നിന്നും ഇന്ത്യ പിന്മാറണമെന്നാണ് ചൈന പറയുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനയുടെ സാന്നിധ്യത്തില്‍ അസ്വസ്ഥതപൂണ്ടാണ് ഇന്ത്യ യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button