KeralaNews

കെ.ആര്‍.കെയുടെ മോഹന്‍ലാല്‍ പരമാര്‍ശം : പ്രഭാസിന്റെ മറുപടി

കൊച്ചി : സിനിമാ മേഖലയെ പിടിച്ചുകുലുക്കിയ കെ.ആര്‍.കെയുടെ മോഹന്‍ ലാല്‍ പരാമര്‍ശത്തില്‍ നടന്‍ പ്രഭാസ് ആദ്യമായി പ്രതികരിയ്ക്കുന്നു. രണ്ടാമൂഴം എന്ന ബിഗ്ബജറ്റ് ചിത്രത്തിലെ വേഷത്തിന് അനുയോജ്യനായത് ലാല്‍ തന്നെയാണ്. അതേസമയം ഈ പ്രൊജക്ട് ഏതെങ്കിലും കാരണവശാല്‍ അദ്ദേഹം ഉപേക്ഷിക്കുകയാണെങ്കില്‍ ഞാന്‍ ഭീമനാകാന്‍ തയ്യാറാണ്. കാരണം രണ്ടാം ഊഴം എന്ന സിനിമയുടെ ഒരു ഭാഗമാകുക എന്നത് എന്റെ സ്വപ്‌നമായിരുന്നു. അതേസമയം താന്‍ ലാലിന്റെ ഒരു വലിയ ആരാധകനാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

രണ്ടാം ഊഴത്തില്‍ ഭീമനാകാന്‍ അനുയോജ്യനായത് പ്രഭാസ് ആണെന്ന് കെ.ആര്‍.കെ പറഞ്ഞതാണ് വന്‍ വിവാദത്തിലേയ്ക്ക് വഴി വെച്ചത്.

ബാഹുബലി രണ്ടിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയതായിരുന്നു പ്രഭാസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button