KeralaLatest NewsNews

വിവാഹ സൽക്കാരത്തിനെത്തിയ കളക്ടർക്ക് താര പരിവേഷം- സെൽഫിയെടുക്കാൻ ആരാധകരുടെ തിരക്ക്

 

തൊടുപുഴ: സോഷ്യൽ മീഡിയയിലെ വീര നായകനാണ് ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ.അഴിമതിക്ക് കൂട്ടുനിൽക്കാതെ രണ്ടാം റാങ്കോടെ ഐ എ എസ് പാസായ ശ്രീറാമിന് യുവാക്കളിലും കുട്ടികളിലും നല്ലൊരു ശതമാനം ആരാധകരാണ് ഉള്ളത്.മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ദേവികുളം സബ് കളക്ടറെയും ഇടുക്കി ജില്ലാ കളക്ടറെയും മുമ്പിൽക്കണ്ടപ്പോൾ ആരാധകർ ചുറ്റും തടിച്ചു കൂടി.

പിന്നെ സെൽഫിയെടുക്കാനുള്ള തിരക്ക്. രാഷ്ട്രീയക്കാരുടെ താളത്തിനൊത്തു തുള്ളാതെ ധീരമായ നടപടി സ്വീകരിച്ച കലക്ടർക്കൊപ്പം ഒരു ഫോട്ടോയെടുക്കാൻ കുട്ടികളും യുവാക്കളും മുതൽ മുതിർന്നവർ വരെ അടുത്തുകൂടി.ഇടുക്കി കളക്ടറുടെ ഡ്രൈവർ തൊടുപുഴ തേടപ്പാട്ട് ഹരികുമാറിന്റെ മകളുടെ വിവാഹസത്കാരത്തിലാണ് ജില്ലാ കളക്ടർ ജി.ആർ. ഗോകുലും ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനും എത്തിയത്.

കൂടാതെ രംഗത്തിന് കൊഴുപ്പേകാൻ കളക്ടർ ബ്രോ പ്രശാന്ത് നായരും ഉണ്ടായിരുന്നു.ശ്രീറാം എല്ലാവർക്കുമൊപ്പം ക്ഷമയോടെ ഫോട്ടോയെടുക്കാൻ നിന്ന് കൊടുത്തതോടെ വിവാഹത്തിൽ ഒത്തുകൂടിയവർക്കും സന്തോഷമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button