KeralaLatest News

സത്യം വെറുതെ ജയിച്ചതല്ല: സെന്‍കുമാറിനെക്കുറിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ഡി.ജി.പി സ്ഥാനത്ത് നിന്ന് ടി.പി.സെന്‍കുമാറിനെ മാറ്റിയ സര്‍ക്കാര്‍ നടപടി റദ്ദാക്കിയ സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍.

ഈ വിധി മാര്‍ക്സിസ്റ്റ് മാടമ്പിത്തരത്തിന് മുന്നില്‍ നട്ടെല്ലോടെ നില്‍ക്കുന്നവര്‍ക്കെല്ലാം ആവേശം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം. സത്യം എപ്പോഴായാലും വിജയിക്കും. പൊരുതി നേടിയതാണ് ഈ വിജയം. കണ്ടു പഠിക്കണം എല്ലാവരുമെന്നും സുരേന്ദ്രന്‍ പറയുന്നു. പലരും സിപിഎമ്മിനു മുന്നില്‍ പേടിച്ചു മുട്ടുമടക്കാറാണ് പതിവെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ആയിരം തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുന്നതിനേക്കാള്‍ ഭീകരമാണ് പിണറായി വിജയനുകിട്ടിയ ഈ അടിയെന്നും അഭിമാനം എന്നൊന്നുണ്ടെങ്കില്‍ പിണറായി രാജി വെക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ക്രമസമാധാനത്തിന്റെ ചുമതലയുള്ള ഡി.ജി.പി സ്ഥാനത്ത് നിന്ന് ടി.പി.സെന്‍കുമാറിനെ മാറ്റിയ സര്‍ക്കാര്‍ നടപടിയാണ് സുപ്രീംകോടതി റദ്ദാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button