KeralaLatest NewsNews

രാജി വയ്ക്കുന്ന സാഹചര്യം വിശദമാക്കി എം.എം മണി

തൊടുപുഴ: രാജി വയ്ക്കുന്ന സാഹചര്യം വിശദമാക്കി എം.എം മണി. പാർട്ടി ആവശ്യപ്പെട്ടാൽ മാത്രമേ രാജിവയ്ക്കുകയുള്ളൂവെന്നും വേറെ ആര് ആവശ്യപ്പെട്ടാലും രാജിവയ്ക്കില്ലെന്നും മണി വ്യക്തമാക്കി. പെമ്പിളൈ ഒരുമൈ പ്രവർത്തകരോട് നേരിട്ടെത്തി മാപ്പു പറയില്ല. മാത്രമല്ല നിർവ്യാജമായ ഖേദപ്രകടനം പൊതുസമൂഹത്തോട് പറഞ്ഞുകഴിഞ്ഞു. ഖേദം പ്രകടിപ്പിച്ചതോടെ ആ അധ്യായം അടഞ്ഞു. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറഞ്ഞിട്ടാണ് ഖേദപ്രകടനം നടത്തിയതെന്നും മണി പറഞ്ഞു.

ദീർഘമായ തന്റെ പ്രസംഗത്തെ വളച്ചൊടിക്കുകയായിരുന്നു. പെമ്പിളൈ ഒരുമ എന്ന പദം പ്രസംഗത്തിൽ ഉപയോഗിച്ചിരുന്നു. എന്നാൽ സ്ത്രീകളെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. സുരേഷ് കുമാറിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. ഇതൊന്നും പറഞ്ഞ് എന്നെ പിന്തിരിപ്പിക്കാൻ നോക്കേണ്ടെന്നും പറയാനുള്ളത് താൻ പറ‍ഞ്ഞിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നോടിത് വേണ്ടായിരുന്നുവെന്നും മണി മാധ്യമങ്ങളോടു പറഞ്ഞു. മാധ്യമങ്ങൾ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. എത്ര നാറ്റിച്ചാലും ഞാൻ അതിനുമുകളിൽ നിൽക്കും. കാരണം ഞാൻ സാധാരണക്കാരനായ പൊതുപ്രവർത്തകനാണ്. താൻ ഭൂമി കയ്യേറിയെന്ന തരത്തിലാണ് മാധ്യമങ്ങൾ വാർത്ത കൊണ്ടുവരുന്നത്. ഞാൻ ഭൂമി കയ്യേറിയെന്ന പ്രചാരണം തെറ്റാണ്. അർഹതയില്ലാത്ത ഒരു കാര്യത്തിലും താൽപര്യമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button