Latest NewsKeralaNews

എം. എം മണിക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി അലന്‍സിയര്‍

കോഴിക്കോട്: പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ മന്ത്രി എം.എം മണി നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ വ്യത്യസ്ത ഒറ്റയാന്‍ പ്രതിഷേധവുമായി നടന്‍ അലന്‍സിയർ. അലന്‍സിയര്‍ മന്ത്രിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധ നാടകം അവതരിപ്പിച്ചു. കളക്ടീവ് ഫേസിന്റെ ബാനറില്‍ ബി. അജിത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു അലന്‍സിയറിന്റെ പ്രതിഷേധം.

നേരത്തെ കമലിനെതിരായ സംഘപരിവാര്‍ ആക്രമണം രൂക്ഷമായപ്പോഴും അലന്‍സിയര്‍ ഒറ്റയാന്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമാണ് അലന്‍സിയര്‍ പ്രതിഷേധ പ്രകടനവുമായി കാസര്‍ഗോഡ് നഗരത്തില്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button